6-year-old becomes Etihad 'pilot' for a day
6 വയസ്സുകാരന്റെ സ്വപ്‌നത്തിന് സാക്ഷാല്‍ക്കാരം. ഇത്തിഹാദ് എയര്‍വെയ്‌സ് തങ്ങളുടെ വിമാനത്തില്‍ ഒരു പരിശീലനപ്പറക്കലിന് അവസരം നല്‍കിക്കൊണ്ടാണ് ഈജിപ്ത്-മൊറോക്കോ വംശജനായ ആദം മുഹമ്മദ് ആമിറിന്റെ പൈലറ്റ് സ്വപ്‌നം പൂവണിയിച്ചത്. കോക്പിറ്റിനകത്ത് കയറി എമര്‍ജന്‍സി ലാന്റിംഗ് വേളയിലെ വിമാനത്തിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് പൈലറ്റിന് വിശദീകരിച്ചുകൊടുക്കുന്ന ആറുവയസ്സുകാരന്റെ വീഡിയോ വൈറലായിരുന്നു.